ad
Deshabhimani

ഓണച്ചങ്ങാതി വീട്ടിലെത്തി

Onam

ചെങ്ങന്നൂർ സബ് ജില്ലയിലെ ' ഓണചങ്ങാതി' കാമ്പയിൻ ജില്ലാ പഞ്ചായത്തംഗം ജി കൃഷ്ണകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 04, 2026, 01:41 AM | 1 min read

ചെങ്ങന്നൂർ

ഭിന്നശേഷി കുട്ടികൾക്കായി വീടുകളിൽ സ്കൂൾ അന്തരീക്ഷം ഒരുക്കി ഓണാഘോഷം സംഘടിപ്പിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയായ ‘ഓണച്ചങ്ങാതി' തിരുവൻവണ്ടൂർ മഴുക്കീർ ഗവ.യുപിഎസിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ആദ്യശ്രീ മേനോന്റെ വീട്ടിൽ ജില്ലാ പഞ്ചായത്തംഗം ജി കൃഷ്ണകുമാർ ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം ഷെർലി അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷ സില്‍വി ഓണസന്ദേശം നൽകി. പ്രഥമാധ്യാപിക ലാൻസി ആദായി, ബിആർസി ട്രെയിനർമാരായ പ്രവീൺ വി നായർ, എം മനോജ്-കുമാർ, ക്ലസ്റ്റർ കോ–ഓർഡിനേറ്റർമാരായ കെ ബൈജു, വീണ പ്രദീപ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ എസ് നടാഷ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home