ചാരുംമൂട് ബാലകൃഷ്‌ണന് നാടിന്റെ അന്ത്യാഞ്‌ജലി

ചാരുംമൂട് ബാലകൃഷ്‌ണന്റെ മൃതദേഹത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജി രാജമ്മ, ഏരിയ സെക്രട്ടറി ബി ബിനു എന്നിവരുടെ നേതൃത്വത്തിൽ രക്തപതാക പുതപ്പിക്കുന്നു
ചാരുംമൂട്
ചെറുകഥാകൃത്തും പുരോഗമന കലാസാഹിത്യ സംഘം നേതാവുമായിരുന്ന ചാരുംമൂട് ബാലകൃഷ്‌ണന് നാടിന്റെ അന്ത്യാഞ്‌ജലി. വെള്ളി പകൽ രണ്ടിന് നടന്ന സംസ്‌കാരച്ചടങ്ങിൽ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ പങ്കെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ രാഘവൻ, ജില്ലാ കമ്മിറ്റി അംഗം ജി രാജമ്മ, ഏരിയ സെക്രട്ടറി ബി ബിനു, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി വിശ്വൻ പടനിലം, ഏരിയ സെക്രട്ടറി കെ എൻ ശ്രീകുമാർ, പെൻഷനേഴ്സ് യൂണിയൻ ജില്ലാ വൈസ്‌പ്രസിഡന്റ് എം ജോഷ്വാ, നൂറനാട് മോഹൻ, വള്ളികുന്നം രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അനു, പഞ്ചായത്ത് പ്രസിഡന്റ് എൻ രാജേഷ്‌കുമാർ, എൻ ചന്ദ്രൻ തുടങ്ങി നിരവധി ആളുകൾ അന്ത്യോപചാരമർപ്പിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത അനുശോചിച്ചു.










0 comments