കലാജാഥ ഇന്ന് സമാപിക്കും

കേരള എൻജിഒ യൂണിയൻ കലാജാഥ മാവേലിക്കര ബുദ്ധ ജങ്‌ഷനിൽ
ആലപ്പുഴ
നാടിൻ നന്മകളുടെ ഉണർത്തുപാട്ടുമായ് "കേരളം തുടരും' എന്ന സന്ദേശമുയർത്തി കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയും റെഡ്സ്റ്റാർ എൻജിഒ കലാവേദിയും ചേർന്ന് നടത്തുന്ന കലാജാഥയുടെ പര്യടനം ബുധനാഴ-്‌ച സമാപിക്കും. രാവിലെ 10ന് ആലപ്പുഴ ടിഡി മെഡിക്കൽ കോളേജ്, 12.30ന് ഹരിപ്പാട് മുനിസിപ്പൽ ഓഫീസ് ജങ്‌ഷൻ എന്നിവിടങ്ങളിലെ അവതരണത്തിനു ശേഷം 4.30ന് കുട്ടനാട് മാമ്പുഴക്കരി ജങ്‌ഷനിലാണ് സമാപിക്കുക. എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ മധുപാൽ ക്യാപ്റ്റനും ജില്ലാ കമ്മിറ്റിയംഗങ്ങളായ സി എസ് സുനിൽരാജ് വൈസ-്‌ക്യാപ്റ്റനും ടി എം ഷൈജ ടീംലീഡറുമായ ജാഥയിൽ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ എൻജിഒ യൂണിയൻ പ്രവർത്തകർ പങ്കെടുക്കുന്നുണ്ട്. ഒന്നാം ഇ എം എസ് സർക്കാരിന്റെ മുതൽ രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ വരെ ഭരണനേട്ടങ്ങൾ കോർത്തിണക്കിയും ഈ സർക്കാരുകൾക്കെതിരെ കേന്ദ്രവും ജാതിമതശക്തികളും നടത്തിയ ദുഷ-്‌പ്രചരണങ്ങളെയും കേരള സർക്കാരിനെ സാമ്പത്തികമായി തകർക്കുന്ന കേന്ദ്രനയങ്ങളെയും തുറന്നുകാട്ടിയുള്ള അവതരണങ്ങളാണ് ജാഥയിലുള്ളത്. ചെങ്ങന്നൂർ മുനിസപ്പൽ ഓഫീസിനു മുന്നിൽ രണ്ടാംദിവസത്തെ പര്യടനം ആരംഭിച്ചു. തുടർന്ന് മാവേലിക്കര ബുദ്ധ ജങ്‌ഷനിലും കായംകുളം മിനി സിവിൽ സ്റ്റേഷനുസമീപവും പരിപാടികൾ അവതരിപ്പിച്ചു. ജാഥയോടൊപ്പം കേരള വികസന നേട്ടങ്ങളുടെ സഞ്ചരിക്കുന്ന ദൃശ്യാവിഷ-്‌കാരവുമുണ്ട്.










0 comments