ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്‌കരിക്കണം

ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ മാരാരിക്കുളം ഏരിയ സമ്മേളനം സിഐടിയു ജില്ലാ വൈസ്‌പ്രസിഡന്റ് കെ ആർ ഭഗീരഥൻ ഉദ്ഘാടനംചെയ്യുന്നു
മാരാരിക്കുളം
ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) മാരാരിക്കുളം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ വൈസ്‌പ്രസിഡന്റ് കെ ആർ ഭഗീരഥൻ ഉദ്ഘാടനംചെയ്‌തു. ജോസ് ചാക്കോ അധ്യക്ഷനായി. കെ പി ഉല്ലാസ് റിപ്പോർട്ടും കെ അജയൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കെ ഡി മഹീന്ദ്രൻ, അഡ്വ. പി രഘുനാഥ്, സി കുശൻ, സി കെ സുരേന്ദ്രൻ, എൻ പി സ്‌നേഹജൻ, വി ഡി അംബുജാക്ഷൻ, ടി പി നരേന്ദ്രൻ, ഡി പ്രകാശൻ, ജി ബിജുമോൻ, എച്ച് ലൈജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ പി സ്‌നേഹജൻ (പ്രസിഡന്റ്), പി മനോജ്, പ്രശാന്തൻ, പി എൻ സുധീർ, കണ്ണൻ (വൈസ്‌പ്രസിഡന്റ്), കെ പി ഉല്ലാസ് (സെക്രട്ടറി), എച്ച് ലൈജു, ദിനേശ് ബാബു (ജോയിന്റ് സെക്രട്ടറി), ജോസ് ചാക്കോ (ട്രഷറർ).









0 comments