നാട് അണിനിരന്നു; സമരക്കരുത്തുമായി

സിപിഐ എം ചാരുംമൂട് ഏരിയ കമ്മിറ്റി ചാരുംമൂട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ രാഘവൻ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
അടിക്കടി ഇന്ധനവില വർധിപ്പിച്ച് നാടിനെ പിഴിയുന്നതിൽ രോഷത്തോടെ ജനങ്ങൾ അണിനിരന്നു. ഇന്ധനവില കൂട്ടുന്നതിനാൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്താൽ പൊറുതിമുട്ടിയവർ സർക്കാരുകളെ തിരുത്തിക്കാൻ സമരക്കരുത്ത് കാട്ടിയാണ് തെരുവിലിറങ്ങിയത്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയ്‌ക്കെതിരെ 15 ഏരിയ കേന്ദ്രങ്ങളിൽ സിപിഐ എം സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭത്തിൽ നാടിന്റെ പ്രതിഷേധം അലയടിച്ചു.
ചാരുംമൂട്
ചാരുംമൂട് ഏരിയ കമ്മിറ്റി ചാരുംമൂട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച സമരം ജില്ലാ സെക്രട്ടറിയറ്റംഗം കെ രാഘവൻ ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം ജി രാജമ്മ അധ്യക്ഷയായി. ഏരിയ സെക്രട്ടറി ബി ബിനു സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റിയംഗങ്ങളായ എസ് രാമകൃഷ്ണൻ, ഒ മനോജ്, ബി പ്രസന്നൻ, വി ഗീത, എസ് പ്രശാന്ത്, ജി പുരുഷോത്തമൻ, വി വിനോദ്, ആർ ബിനു എന്നിവർ സംസാരിച്ചു. മാവേലിക്കര ഏരിയ കമ്മിറ്റി മാവേലിക്കര ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം കെ മധുസൂദനൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ മുരളി തഴക്കര, കോശി അലക്‌സ്, ലീല അഭിലാഷ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ജി അജയകുമാർ സ്വാഗതം പറഞ്ഞു. പ്രതിഷേധറാലി ബുദ്ധ ജങ്ഷനിൽനിന്ന് ആരംഭിച്ചു. കായംകുളം കായംകുളം ഏരിയ കമ്മിറ്റി കായംകുളം ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും തുടർന്ന് ധർണയും സംഘടിപ്പിച്ചു. സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ ധർണ ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഷെയ്ക് പി ഹാരീസ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ പി ഗാനകുമാർ, യു പ്രതിഭ, ഏരിയ സെക്രട്ടറി ബി അബിൻഷാ, പി അരവിന്ദാക്ഷൻ, എസ് നസീം, വി പ്രഭാകരൻ എന്നിവർ സംസാരിച്ചു.









0 comments