ആഹ്ലാദത്തിൽ നാട്; ചത്തിയറപാലം ഉദ്ഘാടനം ഇന്ന്

നിർമാണം പൂർത്തീകരിച്ച ചത്തിയറ പാലം
ചാരുംമൂട്
ദീർഘകാലമായുള്ള നാട്ടുകാരുടെ സ്വപ്‌നപദ്ധതിയായ താമരക്കുളം പഞ്ചായത്തിലെ ചത്തിയറ പാലം വെള്ളി വൈകിട്ട് നാലിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എംപി പങ്കെടുക്കും. 2021-–22 വാർഷിക ബജറ്റിൽ 4.31 കോടി രൂപയാണ് പാലം നിർമാണത്തിന് സംസ്ഥാന സർക്കാർ അനുവദിച്ചത്. 1952ൽ നിർമിച്ച പാലം അപകടാവസ്ഥയിലായതോടെയാണ് പുനർനിർമാണം വേണ്ടിവന്നത്. നിർമാണം പൂർത്തിയായിവന്ന ഘട്ടത്തിൽത്തന്നെ കഴിഞ്ഞ ജൂൺമുതൽ വാഹനഗതാഗതത്തിന് പാലം തുറന്നുകൊടുത്തിരുന്നു. ചത്തിയറ പാലത്തിന് 21.60 മീറ്റർ നീളവും 11 മീറ്റർ വീതിയും ആണുള്ളത്. ഇതോടൊപ്പം 120 മീറ്റർ സമീപനപാതയും നിർമിച്ചിട്ടുണ്ട്.










0 comments