ad
Deshabhimani

ചെങ്ങന്നൂരും കായംകുളത്തും ടേക്ക്‌ എവേ ക‍ൗണ്ടറുകൾ

കുടുംബശ്രീ ജില്ലാ മിഷന്റെ ടേക്ക് എവേ കൗണ്ടർ മീറ്റ് പോയിന്റ്‌ ചെങ്ങന്നൂർ, കായംകുളം മുനിസിപ്പാലിറ്റികളിൽ ആരംഭിച്ചു.

കുടുംബശ്രീ ജില്ലാ മിഷൻ ടേക്ക് എവേ കൗണ്ടർ മീറ്റ് പോയിന്റ്‌ ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാൻ ഉദ്‌ഘടനംചെയ്യുന്നു.

വെബ് ഡെസ്ക്

Published on Jan 29, 2026, 01:39 AM | 1 min read

ആലപ്പുഴ

കുടുംബശ്രീ ജില്ലാ മിഷന്റെ ടേക്ക് എവേ കൗണ്ടർ മീറ്റ് പോയിന്റ്‌ ചെങ്ങന്നൂർ, കായംകുളം മുനിസിപ്പാലിറ്റികളിൽ ആരംഭിച്ചു. ഇതോടെ ജില്ലയിൽ കുടുംബശ്രീയുടെ ടേക്ക്‌ എവേ ക‍ൗണ്ടറുകളുടെ എണ്ണം മൂന്നായി. പ്രഭാത ഭക്ഷണം, രാത്രി ഭക്ഷണം കൂടാതെ കേരള ചിക്കൻ പദ്ധതിയുടെ ഫ്രോസൺ ചിക്കൻ വിഭവങ്ങളും ഇവിടെ ലഭ്യമാകും. ആലപ്പുഴ സൗത്ത്, മാന്നാർ, കഞ്ഞിക്കുഴി എന്നിവിടങ്ങളിലായി മൂന്ന് ടേക്ക് എവേ കൗണ്ടറുകൾകൂടി ഉടൻ പ്രവർത്തനം ആരംഭിക്കും. ചെങ്ങന്നൂരിൽ ടേക്ക് എവേ കൗണ്ടർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്‌തു. മുൻസിപ്പൽ ചെയർപേഴ്സൺ മനീഷ് കീഴാമഠത്തിൽ ആദ്യ വിൽപ്പന നടത്തി. ജില്ലാ പഞ്ചായത്തംഗം നിതിൻ ചെറിയാൻ, ബ്ലോക്ക് പഞ്ചായത്തംഗം എം ജി ശ്രീകുമാർ എന്നിവർ പങ്കെടുത്തു. കായംകുളത്ത്‌ യു പ്രതിഭ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. നഗരസഭ ചെയർമാൻ ശരത് ലാൽ ബെല്ലാരി ആദ്യ വിൽപ്പന നടത്തി. ​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home