ad
Deshabhimani

സുസ്ഥിരവികസന ശിൽപ്പശാല

workshop

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ചാരുംമൂട്‌ മേഖല സംഘടിപ്പിച്ച 
സുസ്ഥിരവികസന ശിൽപശാല ജില്ലാ കോ– ഓർഡിനേറ്റർ പി വി വിനോദ് 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 20, 2025, 12:05 AM | 1 min read

ചാരുംമൂട്‌

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് ചാരുംമൂട് മേഖല ചുനക്കര പഞ്ചായത്തിന്റെ സുസ്ഥിരവികസന ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ജില്ലാ കോ–ഓർഡിനേറ്റർ പി വി വിനോദ് ഉദ്ഘാടനംചെയ്‌തു. കെ ജി സുരേന്ദ്രൻനായർ അധ്യക്ഷനായി. ചുനക്കര പഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ അനിൽകുമാർ മുഖ്യാതിഥിയായി. ആർ സോമരാജൻ, ടി ആർ ബാബു, പി വി വിനോദ്, ഡോ. എൻ ശശിധരൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. കൃഷി, സാമൂഹ്യക്ഷേമം, എസ്‌സി, എസ്‌ടി, ക്ഷീരവികസനം തുടങ്ങി 10 വിഷയഗ്രൂപ്പ്‌ രൂപീകരിച്ചു. ശശിധരൻപിള്ള, കെ ജോർജുകുട്ടി, ജി രഘുനാഥക്കുറുപ്പ്, കെ എസ് രാംരാജ്, അനിതാദേവി, ആർ അനന്തു, ആർ ശ്രീദേവി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home