ad
Deshabhimani

തെരുവുനായ്‌ക്കള്‍ 200 
മുട്ടക്കോഴികളെ കടിച്ചുകൊന്നു

ഫാമില്‍ തെരുവിനായക്കൾ കടിച്ചുകൊന്ന 
കോഴികള്‍

ഫാമില്‍ തെരുവിനായക്കൾ കടിച്ചുകൊന്ന 
കോഴികള്‍

വെബ് ഡെസ്ക്

Published on Aug 08, 2026, 12:23 AM | 1 min read

ചാരുംമൂട്

കോഴിവളർത്തൽ കര്‍ഷകന്റെ 200 മുട്ടക്കോഴികളെ തെരുവുനായ്‌ക്കൾ കടിച്ചുകൊന്നു. പുതുപ്പള്ളി കുന്നം വടക്ക് ഉന്മേഷ്ഭവനത്തിൽ കെ എൻ ഉദയനും ഭാര്യ എസ് വാസന്തിയും ചേർന്ന് നടത്തുന്ന കോഴിഫാമിലെ കോഴികളെയാണ്‌ കൊന്നത്. നൂറോളം കോഴികൾക്ക് പരിക്കേറ്റു. ഞായർ പുലർച്ചെയായിരുന്നു തെരുവുനായ ആക്രമണം. ഫാമിലെ ഷീറ്റും ഇരുമ്പുവേലിയും നശിപ്പിച്ച് അകത്തുകടന്ന എട്ടോളം നായകളാണ് അക്രമിച്ചത്. അഞ്ഞൂറോളം മുട്ടക്കോഴികളാണ് ഫാമിലുണ്ടായിരുന്നത്. എട്ട് വർഷമായി ഇരുവരും ഫാം തുടങ്ങിട്ട്. നായകളുടെ ആക്രമണം ആദ്യമായാണെന്ന് ഉദയൻ പറഞ്ഞു. ഒരു ലക്ഷം രൂപയുടെ നഷ്‌ടം വന്നതായി കണക്കാക്കുന്നു. കേരള കർഷകസംഘം നൂറനാട് തെക്ക് മേഖലാ കമ്മിറ്റി അംഗമാണ് ഉദയൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home