ad
Deshabhimani

25 വളർത്തുപ്രാവുകളെ 
തെരുവ് നായ്‌ക്കൾ കൊന്നു

dog

പ്രാവുകളെ തെരുവ് നായകൾ കടിച്ച് കൊന്ന നിലയിൽ

വെബ് ഡെസ്ക്

Published on Feb 10, 2026, 12:16 AM | 1 min read

കായംകുളം

വളർത്തുപ്രാവുകളെ തെരുവ് നായകൾ കടിച്ചു കൊന്നു . കായംകുളം ഐക്യജങ്‌ഷൻ കുന്നുകണ്ടത്തിൽ ഷിഹാബിന്റെ മകൻ പ്ലസ്ടു വിദ്യാർഥി ആസിഫ് അലി വളർത്തിയ 25 പ്രാവുകളെയാണ് കഴിഞ്ഞ ദിവസം രാത്രി തെരുവ്നായകൾ കൊന്നത്. മൂന്നര അടി ഉയരത്തിൽ കല്ലുകെട്ടി അതിന് മുകളിലായി സ്ഥാപിച്ചിരുന്ന കൂടിന്റെ നെറ്റ് വലിച്ചിളക്കി ദ്വാരമുണ്ടാക്കി കൂടിനകത്ത്‌ കടന്നാണ് നായ്‌ക്കൾ പ്രാവുകളെ കൊന്നത്. രാവിലെ തീറ്റകൊടുക്കാൻ എത്തിയപ്പോഴാണ് പ്രാവുകൾ ചത്തനിലയിൽ കണ്ടത്. ഗേറ്റോട് കൂടി നാലുവശവും മതിൽക്കെട്ടുള്ള വീടിന്റെ മതിൽ ചാടിയാണ്‌ തെരുവ് നായ്‌ക്കൾ അകത്ത്‌കയറിയത്‌. ഒരു പ്രാവിനെപ്പോലും നായ്‌ക്കൾ ഭക്ഷിച്ചിട്ടില്ല . നാടൻ മുതൽ മുന്തിയ ഇനംവരെയുള്ള വ്യത്യസ്ത ഇനം പ്രാവുകളാണ് ആസിഫിനുണ്ടായിരുന്നത്. മുമ്പ് രണ്ട് തവണ 50 ഓളം മുട്ടക്കോഴികളെയും തെരുവ് നായ്‌ക്കൾ കൊന്നിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home