ad
Deshabhimani

തെരുവുനായ ആക്രമണം: 
5 വയസുകാരന് ഗുരുതരപരിക്ക്

dog

പരിക്കേറ്റ അദ്വിക്ക്

വെബ് ഡെസ്ക്

Published on Jun 13, 2026, 12:38 AM | 1 min read

ഹരിപ്പാട് ​

കുമാരപുരം പഞ്ചായത്തിലെ താമല്ലാക്കലില്‍ തെരുവുനായ ആക്രമണത്തിൽ അഞ്ചുവയസുകാരന് ഗുരുതരപരിക്ക്. പുത്തൻപറമ്പിൽ അഖിൽവിശ്വം- ദിവ്യ എന്നിവരുടെ മകൻ അദ്വിക്കിനാണ് പരിക്കേറ്റത്. കരുവാറ്റ എംജിഎം സ്‌കൂളിലെ യുകെജി വിദ്യാർഥിയാണ്. വെള്ളി വൈകിട്ട് അഞ്ചിന് അദ്വിക് സ്‌കൂളിൽനിന്ന്‌ വീട്ടിലെത്തി മുറ്റത്ത് സൈക്കിൾ ഓടിക്കുന്നതിനിടയിലാണ് തെരുവുനായ ആക്രമണം. മുഖത്തും ശരീരത്തിലും നിരവധി കടിയേറ്റു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും സമീപവാസികളും ചേർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്‌ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ​താമല്ലാക്കലിലും പരിസരപ്രദേശങ്ങളിലെയും തെരുവുനായ ആക്രമണങ്ങളില്‍ നാട്ടുകാര്‍ ഭീതിയിലാണ്. സ്‌കൂൾ വിദ്യാർഥികളടക്കം നിരവധിപേർക്ക് തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. 
അധികൃതര്‍ക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home