ad
Deshabhimani

ഡിവൈഎഫ്ഐ കഞ്ഞിക്കുഴി ബ്ലോക്ക് സമ്മേളനം

അനധികൃത മണൽഖനനം 
അവസാനിപ്പിക്കുക

sand mining

ഡിവൈഎഫ്ഐ കഞ്ഞിക്കുഴി ബ്ലോക്ക് സമ്മേളനം പുഷ്പൻ നഗറിൽ കേന്ദ്ര കമ്മിറ്റി അംഗം ഡോ. ജെ എസ് ഷിജുഖാൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 09, 2026, 12:42 AM | 1 min read

കഞ്ഞിക്കുഴി

വേമ്പനാട്ടു കായലിൽ തണ്ണീർമുക്കം പ്രദേശത്ത് നടക്കുന്ന അനധികൃത മണൽഖനനവും മണൽ കൊണ്ട് പോകുന്ന വാഹനങ്ങളുടെ ഓട്ടപ്പാച്ചിലും അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.കേന്ദ്ര കമ്മിറ്റി അംഗം ജെ എസ് ഷിജുഖാൻ സമ്മേളനം ഉദ്ഘാടനംചെയ്തു. സെക്രട്ടറി വി ശ്രീകാന്ത് പ്രവർത്തനറിപ്പോർട്ടും ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി ശ്യാം കുമാർ, ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ, സ്വാഗതസംഘം ചെയർമാൻ എൻ എം സുമേഷ്, ജോയിന്റ് സെക്രട്ടറി ആർ അശ്വിൻ, വൈസ് പ്രസിഡന്റുമാരായ ദിനുപ് വേണു, വി കെ സൂരജ്, കമ്മിറ്റി അംഗം ബി ബിനോയ്‌, അനുപ്രിയ ദിനുപ്, വി ജി മോഹനൻ, എസ് രാധാകൃഷ്ണൻ, ബി സലിം, എ കെ പ്രസന്നൻ, അഡ്വ.പി എസ് ഷാജി, അഡ്വ.എം സന്തോഷ് കുമാർ, സുധർമ്മിണി തമ്പാൻ, അഡ്വ. ഉദേഷ് യു കൈമൾ, എൻ ഡി ഷിമ്മി, സി വി മനോഹരൻ, പി സുരേന്ദ്രൻ, ടി എം മഹാദേവൻ, വി ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: അഡ്വ. ബിനീഷ് വിജയൻ(പ്രസിഡന്റ്), അന്നപൂർണ, അഖിൽ അരവിന്ദ് (വൈസ് പ്രസിഡന്റ്മാർ), വി ശ്രീകാന്ത്‌ (സെക്രട്ടറി), എ അരുൺ ബാബു, അർജുൻ ദാസ് (ജോയിന്റ് സെക്രട്ടറിമാർ), ബി ബിനോയ്‌ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home