സെ. ജോസഫ്സ് സ്‍കൂൾ വാർഷികം

ചാരുംമൂട്
പറയങ്കുളം സെ. ജോസഫ്സ് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ 33-–ാം വാർഷികാഘോഷം ഭരണിക്കാവ് ബിഡിഒ സി വി അജയകുമാർ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് വിനീത് വിജയൻ അധ്യക്ഷനായി. പന്തളം എൻഎസ്എസ് കോളേജ് മുൻ അധ്യാപകനും വകുപ്പ് തലവനുമായ ഡോ. പ്രദീപ് ഇറവങ്കര മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സിസ്റ്റർ. ഡോ. സൗമ്യ ചീപ്പുകാലായിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. നാടൻപാട്ട് കലാകാരനും ഫോക്‌ലോര്‍ അവാർഡ് ജേതാവുമായ സുമേഷ് നാരായണൻ മുഖ്യാതിഥിയായി. താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ ദേവി, റവ. ഫാ. സ്റ്റീഫൻ ദാസ്, വിദ്യാർഥി പ്രതിനിധികളായ അനുഗ്രഹ എസ് കുമാർ, എസ് ഹർഷ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ കലാപരിപാടികളും അവതരിപ്പിച്ചു.










0 comments