ഒഴുക്കിൽപ്പെട്ട സ്‌ത്രീക്ക് രക്ഷകനായി അഗ്നിരക്ഷാ ഉദ്യോഗസ്ഥൻ
ശ്രീനിവാസ്, ലൈഫ് ഇൗസ് "ഡ്യൂട്ടി'ഫുൾ

പമ്പയിൽ ഒഴുക്കിൽപ്പെട്ട സ-്ത്രീയെ അഗ്നിരക്ഷാസേനാംഗം കെ കെ ശ്രീനിവാസൻ രക്ഷിക്കുന്നു
സ്വന്തം ലേഖകന്‍
മാന്നാർ
അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥനായ കെ കെ ശ്രീനിവാസ് ഡ്യൂട്ടിയിലായിരുന്നില്ല. ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങുംവഴിയുള്ള ആ ദൃശ്യം കണ്ടതോടെ അദ്ദേഹത്തിലെ രക്ഷകൻ ഉണർന്നു. ഉടൻ വെള്ളത്തിലേക്ക് ചാടി ഒരു ജീവൻ രക്ഷിച്ചു. പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട സ-്‌ത്രീയെ ജീവിതത്തിലേക്ക് വലിച്ചടുപ്പിച്ചത് അങ്ങനെയാണ്. തിരുവല്ല അഗ്നിരക്ഷായൂണിറ്റിലാണ് ശ്രീനിവാസ് ജോലിചെയ്യുന്നത്. പാണ്ടനാട് മിത്രമഠം പാലത്തിനുസമീപം തിങ്കൾ പകൽ 1.30നാണ് സംഭവം. നദിയിൽ കുളിക്കാനിറങ്ങിയ സ-്‌ത്രീ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. കാറിൽ കുടുംബത്തോടൊപ്പം ശ്രീനിവാസൻ ഉല്ലാസയാത്ര കഴിഞ്ഞ് വരുന്നതിനിടെയാണ് മിത്രമഠം പാലത്തിൽ ഒരു കൂട്ടം ആളുകൾ വലിയ കയറുമായി നിൽക്കുന്നത് കണ്ടത്. സംഭവം തിരക്കിയപ്പോൾ നദിയിൽ സ-്‌ത്രീ ഒഴുക്കിൽപ്പെട്ടതായി അറിഞ്ഞു. തുടർന്ന് ശ്രീനിവാസൻ കയറുമായി നദിയിലേക്ക് ചാടി നീന്തുകയായിരുന്നു. നദിയിൽ അകപ്പെട്ട സ്ത്രീയുടെ ശരീരത്ത് കൈയിൽ കരുതിയ കയറിൽ കെട്ടിവലിച്ച് കരയ-്‌ക്കെത്തിച്ചു. ശ്രീനിവാസനെ സഹപ്രവർത്തകരും നാട്ടുകാരും അഭിനന്ദിച്ചു.










0 comments