ശ്രീനാരായണ ദാർശനിക സമ്മേളനം

പള്ളിക്കൽ -മഞ്ഞാടിത്തറ എസ്എൻഡിപി ശാഖയിൽ നടന്ന ശ്രീനാരായണ ദാർശനിക സമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
ടി കെ മാധവൻ സ്മാരക മാവേലിക്കര എസ്എൻഡിപി യൂണിയനിലെ 1922-ാം നമ്പർ പള്ളിക്കൽ- മഞ്ഞാടിത്തറ ശാഖയിൽ ശ്രീനാരായണ ദാർശനിക സമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. ഗുരുക്ഷേത്ര സമർപ്പണവും നടത്തി. ദീപ പ്രതിഷ്ഠയും കലോത്സവം - 2026 ന്റെ ലോഗോ പ്രകാശനവും എസ്എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു. മാവേലിക്കര യൂണിയൻ കൺവീനർ ഡോ: എ വി ആനന്ദരാജ് അധ്യക്ഷനായി. പി എൻ സാനു റിപ്പോർട് അവതരിപ്പിച്ചു. പള്ളിക്കൽ ശ്രീഹരി, രാജൻ ഡ്രീംസ്, വിനു ധർമരാജൻ, സുരേഷ് പള്ളിക്കൽ, എൽ അമ്പിളി, സുനി ബിജു, ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് ജി രമേശ് കുമാർ, നവീൻ വി നാഥ്, രാജീവ് തെക്കേക്കര, അഭിലാഷ് ധർമൻ, എൻ ഷാജി, ഗോപൻ ആഞ്ഞിലിപ്ര, എൻ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ആശ സുരേഷ് അവതരിപ്പിച്ച സോപാന സംഗീതവും തൃശൂർ ബീറ്റ്സ് അവതരിപ്പിച്ച ഗാനമേളയും നടന്നു.










0 comments