ad
Deshabhimani

ശ്രീനാരായണ ദര്‍ശന ധര്‍മവിചാര മഹായജ്ഞം തുടങ്ങി

SNDP

എസ്എന്‍ഡിപി യോഗം ചേര്‍ത്തല മേഖലാ കമ്മിറ്റിയുടെ അഖിലഭാരത ശ്രീനാരായണ ദര്‍ശന ധര്‍മവിചാര മഹായജ്ഞം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 22, 2026, 02:12 AM | 1 min read

ചേര്‍ത്തല

എസ്എന്‍ഡിപി യോഗം ചേര്‍ത്തല മേഖലാ കമ്മിറ്റി നേതൃത്വത്തില്‍ 26 വരെ നീളുന്ന അഖിലഭാരത ശ്രീനാരായണ ദര്‍ശന ധര്‍മവിചാര മഹായജ്ഞത്തിന് തുടക്കമായി. എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയന്‍ മൈതാനിയില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനംചെയ്‌തു. എസ്എന്‍ ട്രസ്‌റ്റ്‌ ബോര്‍ഡംഗം പ്രീതി നടേശന്‍ ദീപംതെളിച്ചു. തദ്ദേശസ്ഥാപന ജനപ്രതിനിധികളെ ആദരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ കെ പി നടരാജന്‍ അധ്യക്ഷനായി. യോഗം കൗണ്‍സിലര്‍ പി ടി മന്മഥന്‍ ഗുരുസന്ദേശവും യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ടി അനിയപ്പന്‍ സംഘടനാസന്ദേശവും നല്‍കി. ജനറല്‍ കണ്‍വീനര്‍ പി ഡി ഗഗാറിന്‍, കെ എല്‍ അശോകന്‍, വി പി തൃദീപ്കുമാര്‍, പി ജി രവീന്ദ്രന്‍, അനില്‍ ഇന്ദീവരം, ആര്‍ രാജേന്ദ്രന്‍, ജെ പി വിനോദ് എന്നിവര്‍ സംസാരിച്ചു. ശിവഗിരിമഠത്തിലെ വിശുദ്ധാനന്ദസ്വാമിയുടെ കാര്‍മികത്വത്തിലാണ് യജ്ഞം. യജ്ഞത്തിന്‌ എത്തുന്നവര്‍ക്ക് അന്നദാനം ഉണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home