തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം

നോയ്‌ഡയിലെ തൊഴിലാളി സമരത്തിന് എഫ്എസ്ഇടിഒയുടെ ഐക്യദാർഢ്യ പ്രഖ്യാപനം എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി സജിത് ഉദ്ഘാടനംചെയ്യുന്നു
ഹരിപ്പാട്
നോയ്‌ഡയിലെ തൊഴിലാളി സമരത്തിനും ഉത്തരേന്ത്യയിലൊന്നാകെ പടരുന്ന തൊഴിലാളി പ്രക്ഷോഭങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഫ്എസ്ഇടിഒ കാർത്തികപ്പള്ളി താലൂക്ക് കമ്മിറ്റി ഹരിപ്പാട്ട് പ്രകടനവും യോഗവും സംഘടിപ്പിച്ചു. റവന്യൂ ടവറിനു മുന്നിൽ നടന്ന യോഗം എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി സജിത് ഉദ്ഘാടനംചെയ്തു. ജില്ലാ ട്രഷറർ ടി കെ മധുപാൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി അജിത്ത്, ഷീബാ ചന്ദ്രൻ, എരിയാ സെക്രട്ടറി ബി ബിനു, പ്രസിഡന്റ് ടി എസ് അരുൺകുമാർ എന്നിവർ സംസാരിച്ചു.










0 comments