അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാര്‍ഢ്യം

അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎസ്എസ്‍പിയു മുതുകുളം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ധർണ സംസ്ഥാന വൈസ-്പ്രസിഡന്റ് മേഴ്‌സിക്കുട്ടി ജോർജ് ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ കുടിവെള്ളവിതരണം മുടക്കാതെ മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്ന് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ പ്രസിഡന്റ് വി വി ഷൈജു, സെക്രട്ടറി ബി എസ് ബെന്നി, ട്രഷറർ കെ സി സഞ്‌ജീവ് എന്നിവർ അഭ്യർഥിച്ചു. ചാരുംമൂട് അഖിലേന്ത്യ പൊതു പണിമുടക്കിന് പിന്തുണയേകി കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഭരണിക്കാവ് ബ്ലോക്ക് കമ്മിറ്റി ചാരുംമൂട്ടിൽ ഐക്യദാർഢ്യ പ്രകടനം നടത്തി. തുടർന്ന് ചേർന്ന യോഗം ജില്ലാ ജോയിന്റ്. സെക്രട്ടറി എം ജോഷ്വാ ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് ആർ ശശിധരൻ ഉണ്ണിത്താൻ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ പൊന്നപ്പൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ പത്മാധരൻനായർ, ജി ഗീത, ട്രഷറർ കെ രവീന്ദ്രൻ, വൈസ്‌പ്രസിഡന്റുമാരായ കെ ജി മാധവൻപിള്ള, ടി സതീദേവി, ജോയിന്റ് സെക്രട്ടറിമാരായ പി മുരളീധരൻ, കെ ജി ജയരാജ് എന്നിവർ സംസാരിച്ചു. കാർത്തികപ്പള്ളി കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ ജനദ്രോഹ നയങ്ങൾക്കെതിരെ ഇന്ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി രാവിലെ ഒന്പതിന് ചിങ്ങോലി എൻടിപിസി ജങ്‌ഷനിൽ പ്രകടനവും യോഗവും നടക്കും. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി കെ ദേവകുമാർ ഉദ്ഘാടനംചെയ്യും. വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ സംസാരിക്കും. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുതുകുളം ബ്ലോക്ക് കമ്മിറ്റി റാലിയും ധർണയും നടത്തി. മുതുകുളം ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന വൈസ്‌പ്രസിഡന്റ് മേഴ്‌സിക്കുട്ടി ജോർജ് ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. എസ് കെ ഗോവിന്ദൻകുട്ടി കാർണവർ അധ്യക്ഷനായി. സെക്രട്ടറി പത്തിയൂർ ശ്രീകുമാർ, എം രാജഗോപാൽ, സുരേന്ദ്ര ബാബു, വി ബി ജയദേവൻനായർ, ഗോപാലകൃഷ്‌ണപിള്ള, ടി വിലാസിനി, ഏലിയാമ്മ, ശ്രീലതാദേവി, അനന്തകൃഷ്‌ണൻ തുടങ്ങിയവർ സംസാരിച്ചു.










0 comments