ad
Deshabhimani

അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാര്‍ഢ്യം

strike

അഖിലേന്ത്യാ പണിമുടക്കിന്‌ മുന്നോടിയായി കെഎസ്‌എസ്‌പിയു ബ്ലോക്ക്‌ കമ്മിറ്റി പുത്തനമ്പലം കവലയ്‌ക്ക്‌ സമീപം സംഘടിപ്പിച്ച ഐക്യദാർഢ്യ യോഗം സംസ്ഥാന കമ്മിറ്റിയംഗം എം വി സോമൻ 
ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 12, 2026, 12:15 AM | 1 min read

ആലപ്പുഴ

സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ കുടിവെള്ളവിതരണം മുടക്കാതെ മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്ന്‌ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ പ്രസിഡന്റ്‌ വി വി ഷൈജു, സെക്രട്ടറി ബി എസ് ബെന്നി, ട്രഷറർ കെ സി സഞ്‌ജീവ് എന്നിവർ അഭ്യർഥിച്ചു. ​ചേർത്തല ദേശീയ പണിമുടക്കിന്‌ മുന്നോടിയായി കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റി പ്രകടനവും സമ്മേളനവും നടത്തി. പുത്തനമ്പലം കവലയ്‌ക്ക്‌ സമീപം ചേർന്ന സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം എം വി സോമൻ ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് കെ കൈലാസൻ അധ്യക്ഷനായി. വി കെ മോഹനദാസ്, രാമനാഥൻ, ഗോപിനാഥൻ എന്നിവർ സംസാരിച്ചു. ​കഞ്ഞിക്കുഴി അഖിലേന്ത്യാ പണിമുടക്കിന്‌ മുന്നോടിയായി സിൽക്ക് എസ്എഫ്‌യു യൂണിറ്റിൽ സിൽക്ക് എംപ്ലോയീസ് യൂണിയൻ (സിഐടിയു)- നേതൃത്വത്തിൽ ഗേറ്റ് മീറ്റിങ് സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും -സിൽക്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ്‌പ്രസിഡന്റുമായ എസ് രാധാകൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. യൂണിറ്റ് സെക്രട്ടറി കെ ഡി സുരേഷ് സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home