കരുതല്‍ കൂട്ടായ്‍മ "സ്‌നേഹസമൃദ്ധി'

മുതുകുളം കെ വി സംസ്‌കൃത ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗം കരുതൽ കൂട്ടായ്‌മ "സ്‌നേഹസമൃദ്ധി' ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് താഹ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
മുതുകുളം കെ വി സംസ്‌കൃത ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗം കരുതൽ കൂട്ടായ്‌മ "സ്‌നേഹസമൃദ്ധി " മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് താഹ ഉദ്ഘാടനംചെയ്‌തു. മുതുകുളം പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ജി എസ് ബൈജു അധ്യക്ഷനായി. സ്‌കൂൾ മാനേജർ ഡോ. ഹിമരാജ് സ്‌നേഹസമ്മാന വിതരണം നടത്തി. മുതുകുളം ബ്ലോക്ക് പഞ്ചായത്തംഗം സുനിൽ സൂര്യമംഗലം, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എസ് ഷീജ, പ്രധാനാധ്യാപിക എസ് കൃഷ്‌ണകുമാരി, ഹെഡ്മാസ്‌റ്റർ കെ ആർ രാകേഷ്, ആർ വിദ്യ, എസ് ആഷിക്ക്, പി കവിത, ആർ രാകേഷ് എന്നിവർ സംസാരിച്ചു.









0 comments