ad
Deshabhimani

എസ്എൻഡിപി മേഖലാ സമ്മേളനങ്ങൾ

SNDP

എസ്എൻഡിപി യോഗം ചാരുംമൂട് യൂണിയനിലെ മേഖലാ സമ്മേളനങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ മഹേന്ദ്രൻ 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 03, 2026, 12:05 AM | 1 min read

​ചാരുംമൂട്

എസ്എൻഡിപി യോഗം ചാരുംമൂട് യൂണിയനിലെ മേഖലാ സമ്മേളനങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ മഹേന്ദ്രൻ ഉദ-്‌ഘാടനംചെയ-്‌തു. യൂണിയൻ ചെയർമാൻ ഡോ. എ വി ആനന്ദരാജ് അധ്യക്ഷനായി. താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജാദേവി മുഖ്യപ്രഭാഷണം നടത്തി. മേഖലയിലെ 13 ശാഖായോഗങ്ങളിലെ ഭാരവാഹികളും, മാനേജിങ്‌ കമ്മറ്റിയംഗങ്ങളും, പോഷക സംഘടനാനേതാക്കളും പങ്കെടുത്തു. സജീഷ് മണലേൽ കോട്ടയം നയിച്ച സംഘടനാ ക്ലാസും നടന്നു. യൂണിയൻ വൈസ-്‌ചെയർപേഴ്സൺ രേഖ സുരേഷ്, യൂണിയൻ കൺവീനർ ഗോപൻ ആഞ്ഞിലിപ്ര, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ ശശി സ്‌റ്റീൽലാൻഡ്‌, പി ടി അശോകൻ, വി വിഷ-്‌ണു, ഷിബു കൊട്ടക്കാട്ടുശേരി എന്നിവർ സംസാരിച്ചു. താമരക്കുളം മേഖലാ ചെയർമാനായി ബി തുളസീദാസ് വേടരപ്ലാവ്, കൺവീനറായി സരസൻ ചത്തിയറ എന്നിവരെയും ചാരുംമൂട് ട‍ൗൺ മേഖലാ ചെയർമാനായി പി പീയൂഷ്, കൺവീനറായി എസ് ഗിരീഷ് എന്നിവരെയും തെരഞ്ഞെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home