ad
Deshabhimani

സ്‌മാർട്ട്‌ അങ്കണവാടി മന്ത്രി സമർപ്പിച്ചു

Anganwadi

തൃക്കുന്നപ്പുഴ പഞ്ചായത്ത് 17–ാം വാർഡിൽ ജില്ലാ പഞ്ചായത്ത് നിർമിച്ച 
സ-്‌മാർട്ട് അങ്കണവാടി കെട്ടിടം മന്ത്രി ഒ ആർ കേളു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 14, 2025, 12:34 AM | 1 min read

ഹരിപ്പാട്‌

തൃക്കുന്നപ്പുഴയിൽ ജില്ലാ പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതിയിൽ നിർമിച്ച അങ്കണവാടി കെട്ടിടം മന്ത്രി ഒ ആർ കേളു ഉദ്ഘാടനംചെയ-്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. 17–ാം വാർഡിലെ 119–-ാം നമ്പർ അങ്കണവാടി 30 ലക്ഷം രൂപ ചെലവിലാണ് ജില്ലാ പഞ്ചായത്ത് നിർമിച്ചത്. കെട്ടിടത്തിന്റെ ഒന്നാംനിലയിൽ ഹാളും ചുറ്റുമതിലും ഇന്റർലോക്കും പൂർത്തിയാക്കി അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കിയാണ് സ-്‌മാർട്ട് അങ്കണവാടി നിർമിച്ചിരിക്കുന്നത്‌. ​പഞ്ചായത്ത്‌ പ്രസിഡന്റ് എസ് വിനോദ-്‌കുമാർ, ബ്ലോക്ക്‌ പഞ്ചായത്തംഗം നാദിറ ഷക്കിർ, പഞ്ചായത്തംഗം അർച്ചന ദിലീപ്, ജില്ലാ ശിശുവികസനവകുപ്പ് പ്രോജക-്‌ട്‌ ഓഫീസർ മായലക്ഷ-്‌മി, സിപിഐ എം പല്ലന ലോക്കൽ സെക്രട്ടറി എസ് സുനു, സിപിഐ ഹരിപ്പാട് മണ്ഡലം സെക്രട്ടറി സി വി രാജീവ്‌, ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ടി എസ് താഹ, അങ്കണവാടി വർക്കർ വി സിന്ധു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home