ad
Deshabhimani

ശിവഗിരി പദയാത്ര പീതാംബരദീക്ഷ ഉദ്ഘാടനം

sivagiri

മഹാകവി കുമാരനാശാൻ പദയാത്ര സമിതിയുടെ ശിവഗിരി തീർഥാടന പദയാത്രയുടെ പീതാംബര ദീക്ഷ 
എം എസ് അരുൺകുമാർ എംഎൽഎ കരുവാറ്റയിൽ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 18, 2025, 12:07 AM | 1 min read

ഹരിപ്പാട്

മഹാകവി കുമാരനാശാൻ പദയാത്ര സമിതിയുടെ നേതൃത്വത്തിലുള്ള നാലാമത് ശിവഗിരി പദയാത്രയുടെ ഭാഗമായി പീതാംബരദീക്ഷ ചടങ്ങും ശ്രീനാരായണ ധർമയജ്ഞവും കരുവാറ്റ കന്നുകാലി പാലം ശ്രീനാരായണ ധർമസേവാസംഘം ഓഡിറ്റോറിയത്തിൽ എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ-്‌തു. ​പദയാത്ര സമിതി ചെയർമാൻ എം സോമൻ അധ്യക്ഷനായി. പദയാത്ര ക്യാപ്റ്റൻ ആർ രാജേഷ് ചന്ദ്രൻ ശിവ ബോധാനന്ദസ്വാമിയിൽനിന്ന്‌ ആദ്യ പീതാംബരദീക്ഷ ഏറ്റുവാങ്ങി. രമേശ്‌ ചെന്നിത്തല എംഎൽഎ, പദയാത്ര വൈസ്‌ക്യാപ്റ്റൻ ഡി ഷിബു, പദയാത്ര സമിതി ട്രഷറർ പി എസ് അശോക-്‌കുമാർ, എസ്എൻഡിപി യോഗം ഇൻസ-്‌പെക്‌ടിങ്‌ ഓഫീസർ സി സുഭാഷ്, യൂണിയൻ കൗൺസിലർ പൂപ്പള്ളി മുരളി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുരബാല, സെക്രട്ടറി ബിന്ദു ഷിബു, യൂത്ത് മൂവ്മെന്റ് യൂണിയൻ വൈസ്‌പ്രസിഡന്റ് പ്രദീപ്, സെക്രട്ടറി അനീഷ-്‌ലാൽ, ശ്രീനാരായണ എംപ്ലോയീസ് ഫോറം പ്രസിഡന്റ് ആനന്ദരാജ്, സൈബർസേന ചെയർമാൻ ആകാശ് ശശികുമാർ, കൺവീനർ ദിനു വാലുപറമ്പിൽ, വി സുരേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home