നീന്തൽമികവുമായി സഹോദരങ്ങൾ

നീന്തൽ മത്സരത്തിൽ മികവ് തെളിയിച്ച സഹോദരങ്ങളായ ചുനക്കര ജിവി എച്ച്എസ്എസിലെ അദ്വൈത് പി എസ്, ഭഗത് പി എസ്
ചാരുംമൂട്
റെവന്യൂ ജില്ലാ അക്വാട്ടിക്‌സ് മത്സരത്തില്‍ നീന്തലില്‍ മികവ് തെളിയിച്ച് ചുനക്കര ഗവ. വിഎച്ച്എസ്എസിലെ വിദ്യാർഥികളായ സഹോദരങ്ങള്‍. പി എസ് ഭഗതും പി എസ് അദ്വൈതും സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടി. സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഭഗത് 50 മീറ്റർ ബ്രെസ്‌റ്റ് സ്ട്രോക്കിൽ മൂന്നാംസ്ഥാനവും 50 മീറ്റർ ഫ്രീസ്‌റ്റൈലിൽ രണ്ടാംസ്ഥാനവും നേടി. സീനിയർ ബോയ്സ് വിഭാഗത്തിൽ അദ്വൈത് 50 മീറ്റർ ഫ്രീസ്‌റ്റൈലിൽ ഒന്നാംസ്ഥാനവും 50 മീറ്റർ ബാക്ക് സ്ട്രോക്കിലും 100 മീറ്റർ ബാക്ക് സ്ട്രോക്കിലും മൂന്നാംസ്ഥാനവും നേടി. സ്‌കൂളിലെ പിടിഎ പ്രസിഡന്റ് പ്രവീണിന്റെയും ഇതേ സ്‌കൂളിലെ ഹയർസെക്കന്‍ഡറിഅധ്യാപിക സുനിയുടെയും മക്കളാണ്.









0 comments