ad
Deshabhimani

ശിവരാത്രി മഹോത്സവം നാളെ

ശിവരാത്രി മഹോത്സവത്തിനായി തയ്യാറാക്കുന്ന നന്ദികേശൻ

ശിവരാത്രി മഹോത്സവത്തിനായി തയ്യാറാക്കുന്ന നന്ദികേശൻ

വെബ് ഡെസ്ക്

Published on Feb 14, 2026, 12:17 AM | 1 min read

ചാരുംമൂട്

നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തിൽ 15ന് നടക്കുന്ന ശിവരാത്രി മഹോത്സവത്തിന്‌ ഒരുക്കങ്ങൾ പൂർത്തിയായി. വൈകിട്ട്‌ ആറിന്‌ കാവടി ഘോഷയാത്രകൾ ക്ഷേത്രത്തിൽ എത്തിച്ചേരും, 8.-30ന് ശിവപുരാണ പാരായണം, രാത്രി 10.-30ന് വയലിൻ ഫ്യൂഷൻ, 1-.30ന് നൃത്തനാടകം- കാളീമുഖി. 16ന് രാവിലെ മുതൽ നന്ദികേശ ദർശനം. രാത്രി 7ന് കരകൾക്കുള്ള ഗ്രാന്റ്‌ വിതരണം, 8ന് കടാക്ഷം ചികിത്സാ ധനസഹായ പദ്ധതി നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനംചെയ്യും. എം എസ് അരുൺകുമാർ എംഎൽഎ ചികിത്സാസഹായവിതരണം നടത്തും. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ രാധാകൃഷ്ണൻ രാധാലയം അധ്യക്ഷനാകും. ​​ഇത്തവണ 
ഇരുട്ടിലാകില്ല

എം എസ് അരുൺ കുമാർ എംഎൽഎയുടെ ശ്രമഫലമായി ഭൂഗർഭ കേബിൾ പദ്ധതി നടപ്പിലായതോടെ സാധാരണയുണ്ടാവാറുള്ള വൈദ്യുതി മുടക്കം ഇത്തവണയുണ്ടാകില്ല. കരകളായ പാലമേൽ, ഇടപ്പോൺ, മുതുകാട്ടുകര, നടുവിലെ മുറി, തത്തംമുന്ന, നെടുകുളഞ്ഞിമുറി, ഉളവക്കാട്, കിടങ്ങയം, പഴഞ്ഞിയൂർക്കോണം, പുലിമേൽ, ഇടക്കുന്നം, പാറ്റൂർ, പുതുപ്പള്ളികുന്നം, എരുമക്കുഴി, കുടശ്ശനാട്, പയ്യനല്ലൂർ എന്നിവിടങ്ങളിൽനിന്ന്‌ കൂറ്റൻ കെട്ടുകാഴ്ചകളാണ് ക്ഷേത്രത്തിൽ എത്തിച്ചേരുകയെന്നും ക്ഷേത്ര ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ രാധാകൃഷ്‌ണൻ രാധാലയം, സെക്രട്ടറി കെ രമേശ്, വൈസ് പ്രസിഡന്റ്‌ ഡി സന്തോഷ് കുമാർ, ട്രഷറർ അഡ്വ. എസ് ശ്രീജിത്ത്, ജോയിന്റ്‌ സെക്രട്ടറി സി വേണുഗോപാലക്കുറുപ്പ്, ഉത്സവ കമ്മിറ്റി കൺവീനർ സുരേഷ് പാറപ്പുറം എന്നിവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home