വെട്ടിക്കോട് ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവ സമാപനം നാളെ

വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി എഡിജിപി എസ് ശ്രീജിത്ത് നടത്തിയ സംഗീത സദസ്
ചാരുംമൂട്
വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഞായറാഴ്‌ച സമാപിക്കും. പകൽ 11ന് പ്രധാന ചടങ്ങായ മഹാ ശ്രീഭൂതബലി നടക്കും. 10ന് മാതൃക്കൽ സേവയ്ക്കുശേഷമാണ് മഹാ ശ്രീഭൂതബലി. ശനി രാവിലെ ലക്ഷാർച്ചന, വൈകിട്ട് 6. -30ന് സേവ. ശ്രീഭൂതബലിച്ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രകാര്യദർശി വിനായകൻ നമ്പൂതിരി അറിയിച്ചു.










0 comments