സമഗ്രവികസനത്തിന്റെ നേർക്കാഴ്‌ച
തണലൊരുക്കിയ ഓണാട്ടുകര മാതൃക

മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വനിതാ ഗ്രൂപ്പ് വിപണനകേന്ദ്രം
പി പ്രമോദ്
മാവേലിക്കര
സമാനതകളില്ലാത്ത വികസനനേട്ടവുമായി മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾക്കൊപ്പം തനത് പദ്ധതികളും നടപ്പാക്കി. ബ്ലോക്കിലെ വനിത ഗ്രൂപ്പ് വിപണനകേന്ദ്രം ഭരണസമിതിയുടെ വികസന കാഴ്‌ചപ്പാടിന്റെ നേർസാക്ഷ്യം. വനിതാക്ഷേമവും വനിതാ കർഷകരുടെ ഉന്നമനവുമാണ് ലക്ഷ്യം. സംഭരണം, വിതരണം, വിപണനം എന്നീ ആവശ്യങ്ങൾക്കായി 45 ലക്ഷം ചെലവഴിച്ചാണ് വിപണനകേന്ദ്രം നിർമിച്ചത്. ഓണാട്ടുകരയുടെ സവിശേഷമായ മഞ്ഞളിന്റെ ഉൽപ്പന്നങ്ങൾക്കാണ് ആദ്യഘട്ടം പ്രാധാന്യം നൽകിയത്. നേരിട്ടും വാതിൽപ്പടിസേവനത്തിലൂടെയും ഉൽപ്പന്നങ്ങൾ ലഭ്യമാകും. ബ്രാൻഡ് പൊതുവിപണിയും ലക്ഷ്യമിടുന്നു. ലൈഫ് ഭവനനിർമാണം, കുടിവെള്ളപദ്ധതികൾ, ഭൂരഹിതർക്ക് ഭൂമി, പട്ടികജാതി-–വർഗ കുട്ടികൾക്ക് പഠനോപകരണങ്ങൾ, സ്‌കൂളുകൾക്ക് ആർഒ പ്ലാന്റ്, പട്ടികജാതി-–വർഗ വിദ്യാർഥികൾക്ക് പഠനമുറി, സെക്കൻഡറി പാലിയേറ്റീവ് പ്രവർത്തനങ്ങൾ, ദുരന്തനിവാരണപ്രവർത്തനങ്ങൾ, നഗറുകളിൽ പൈപ്പ് ലൈൻ നീട്ടൽ, കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾ, ആംബുലൻസ് സൗകര്യം, അതിദരിദ്രർക്ക് മൈക്രോപ്ലാൻ വിഹിതം, ഗ്രന്ഥശാലകൾക്ക് ഫർണിച്ചർ ഉൾപ്പെടെ ഭൗതികസൗകര്യങ്ങൾ, സ്‌കൂളുകൾക്ക് വാട്ടർ പ്യൂരിഫയർ, മിനി മാസ്‌റ്റ് ലൈറ്റ്, അങ്കണവാടികൾക്ക് വാട്ടർ പ്യൂരിഫയർ, പൊതുജനാരോഗ്യ കേന്ദ്രങ്ങൾക്ക് സിഎഫ്സി ഹെൽത്ത് ഗ്രാന്റ് ബ്ലോക്ക്, കുടിവെള്ള പൈപ്പ് ലൈൻ നീട്ടൽ, ഫെലോഷിപ് കാലാകാരന്മാർക്ക് അധികം ഓണറേറിയം, സാമൂഹ്യസുരക്ഷാ മിഷന് വിഹിതം, വിദ്യാർഥി കലാപ്രതിഭകൾക്ക് ധനസഹായം തുടങ്ങി അനേകം പദ്ധതികളാണ് നടപ്പാക്കാനായത്.










0 comments