എസ്‌എഫ്‌ഐ രക്തദാന ക്യാമ്പ്

വണ്ടാനം
വി എസ് അച്യുതാനന്ദൻ അനുസ്മരണത്തിന്റെ ഭാഗമായി എസ്എഫ്ഐ ഏരിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 22 വിദ്യാർഥികൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ബ്ലഡ് ബാങ്കിൽ രക്തദാനം നടത്തി. ജില്ലാ സെക്രട്ടറി വൈഭവ് ചാക്കോ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി അർജുൻ ജെനിമോൻ, ജോയിന്റ് സെക്രട്ടറിമാരായ ആനന്ദു സാബു, പ്രിൻസ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.










0 comments