ഭിന്നശേഷിക്കാർക്ക് സ്‌കൂട്ടറുകൾ കാർത്തികപ്പള്ളി

മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് നൽകിയ സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടറുകളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
മുതുകുളം
ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടറുകൾ വിതരണംചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി എസ് താഹ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഡി അംബുജാക്ഷി മുഖ്യപ്രഭാഷണം നടത്തി. അംഗം ലിഷ അനുപ്രസാദ് മുഖ്യാതിഥിയായി. ബ്ലോക്ക് വൈസ്‌പ്രസിഡന്റ് നിഷ സാംജിത്ത്, സ്ഥിരംസമിതി അധ്യക്ഷരായ മുരളി പച്ചംകുളത്ത്, എസ് രേഖ, രശ്‌മി ശ്രീനി, അംഗങ്ങളായ ഗീത ശ്രീജി, എസ് വിജയകുമാരി, എസ് ടി അഖിൽ, കുക്കു ഉന്മേഷ്, സിജി വി ശശി, കെ പത്മകുമാർ, ശ്രീഹരി കോട്ടിരേത്ത്, എ കെ അഖിൽകൃഷ്‌ണൻ, ജോയിന്റ് ബിഡിഒ ബിജു, സിഡിപിഒ ജെ ഗ്രേസി എന്നിവർ സംസാരിച്ചു.









0 comments