ad
Deshabhimani

ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായ 
സ്‌ത്രീയുടെ വയറ്റിൽ കത്രിക കണ്ടെത്തി

surgery

ഉഷ ജോസഫ് കത്രിക 
വ്യക്തമാകുന്ന എക്‌സ്‌റേയുമായി

വെബ് ഡെസ്ക്

Published on Feb 20, 2026, 02:14 AM | 1 min read

അമ്പലപ്പുഴ

ശസ്‌ത്രക്രിയയ്‌ക്ക് വിധേയായ അന്പത്തിയൊന്പതുകാരിയുടെ വയറ്റില്‍ കത്രിക കണ്ടെത്തി. കടുത്ത വേദന അനുഭവിച്ചുവന്ന ഇവർ ഡോക്‌ടറുടെ നിർദേശത്തെത്തുടർന്ന് നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്. പുന്നപ്ര വടക്ക്‌ പഞ്ചായത്ത് 11–ാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ വീട്ടിൽ ഉഷ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. ഗര്‍ഭപാത്രം നീക്കാൻ 2021 മെയ് 12നാണ് ഇവർ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായത്. പിന്നീട് കടുത്ത വയറുവേദനയും തുടര്‍ച്ചയായി രക്തസ്രാവവും അനുഭവപ്പെട്ടു. പല ഡോക്‌ടര്‍മാരുടെയടുത്ത്‌ ചികിത്സ തേടിയെങ്കിലും കാരണം കണ്ടെത്താനായില്ല. തുടര്‍ന്നാണ് കഴിഞ്ഞദിവസം ആലപ്പുഴയിലെ യൂറോളജി വിഭാഗം ഡോക്‌ടറെ സമീപിച്ചത്. എക്‌സ്‌റേ ഉള്‍പ്പെടെയുള്ള പരിശോധനയ്‌ക്ക് നിർദേശിച്ചു. ഇതേത്തുടര്‍ന്നാണ് വയറിനുള്ളില്‍ കത്രിക കണ്ടെത്തിയത്.മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടർചികിത്സ നടത്തി കത്രിക നീക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന്‌ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറഞ്ഞു. എച്ച് സലാം എംഎൽഎ ഉഷയുടെ വീട് സന്ദർശിച്ചു.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്ക് എംഎൽഎ കത്തുനൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home