ശരച്ചന്ദ്രവർമയ്‌ക്ക് പ്രതിഭാ പുരസ്‌കാരം

സൂറത്ത് കേരള കലാസമിതി ജുബിലി പ്രതിഭാ പുരസ്‌കാരം ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്‌ണനിൽനിന്ന് വയലാർ ശരച്ചന്ദ്രവർമ ഏറ്റുവാങ്ങുന്നു. സമിതി പ്രസിഡന്റ് സുരേഷ് പി നായർ, ജയരാജ് വാര്യർ എന്നിവർ സമീപം
ചേർത്തല
സൂറത്ത് കേരള കലാസമിതി ജുബിലി പ്രതിഭാ പുരസ്‌കാരം വയലാർ ശരച്ചന്ദ്രവർമയ്‌ക്ക്. സൂറത്തിലെ ചടങ്ങിൽ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്‌ണനിൽനിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. മലയാളി മഹാസംഗമം അടൂർ ഉദ്‌ഘാടനംചെയ്‌തു. സമിതി പ്രസിഡന്റ് സുരേഷ് പി നായർ അധ്യക്ഷനായി. പായിപ്ര രാധാകൃഷ്‌ണൻ, ജോണി ലൂക്കോസ്, ജയരാജ് വാര്യർ, ആർടിസ്‌റ്റ് മദനൻ എന്നിവർക്കും പുരസ്‌കാരം സമ്മാനിച്ചു.










0 comments