Deshabhimani

വെള്ളക്കെട്ടിൽ വീണ് മരണം

ടി കെ ശിവദാസന്റെ വീട് സജി ചെറിയാൻ സന്ദർശിച്ചു

saji
വെബ് ഡെസ്ക്

Published on Aug 07, 2026, 12:53 AM | 1 min read

ചെങ്ങന്നൂർ

കഴിഞ്ഞ ചൊവ്വാഴ്ച പാണ്ടനാട്ടിൽ വെള്ളക്കെട്ടിൽ വീണ് മരിച്ച ഉമയാറ്റുകര വലിയവീട്ടിൽ താഴ്ചയിൽ ടി കെ ശിവദാസന്റെ വീട് സജി ചെറിയാൻ എംഎൽഎ സന്ദർശിച്ചു. അച്ഛൻ കുഞ്ഞൻ ശിവൻ, അമ്മ ഓമനക്കുട്ടി, ഭാര്യ സജിത എന്നിവരെ അദ്ദേഹം ആശ്വസിപ്പിച്ചു. പാണ്ടനാട്ടിലെ വാടക വീട്ടിൽ വെള്ളം കയറിയതിനാൽ പാലത്തിൽ പാർക്ക് ചെയ്ത ബൈക്ക് വെള്ളത്തിലായോയെന്ന് അന്വേഷിച്ച് തിങ്കൾ രാത്രി ഒമ്പതിന്‌ ഇറങ്ങിയതായിരുന്നു ശിവദാസ്. തിരിച്ചെത്താത്തതിനാൽ നടത്തിയ തെരച്ചിലിൽ ചൊവ്വ രാവിലെയാണ്‌ മൃതദേഹം കണ്ടെത്തിയത്. മരണത്തെക്കുറിച്ച്‌ മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും കത്ത് നൽകി സഹായധനം ലഭ്യമാക്കുമെന്ന് എംഎൽഎ ഉറപ്പുനൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home