അടങ്കൽ തുക 2.675 കോടി
ആയിരവേലി പാലം റോഡ് നിർമാണം തുടങ്ങി

തകഴി
കൈനകരി പഞ്ചായത്ത് എട്ടാംവാർഡിൽ ബേക്കറി ജങ്‌ഷൻ– ആയിരവേലി പാലം റോഡിന്റെ നിർമാണം തുടങ്ങി. തോമസ് കെ തോമസ് എംഎൽഎ പ്രവർത്തനം ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് അധ്യക്ഷനായി. 2.675 കോടി രൂപയാണ് അടങ്കൽ തുക. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിപ്രകാരം തദ്ദേശ സ്വയംഭരണവകുപ്പിനാണ് നിർമാണച്ചുമതല. ജലഗതാഗതത്തെ മാത്രം ആശ്രയിച്ചിരുന്ന പ്രദേശത്തിന് ഇതോടെ കരമാർഗ ഗതാഗതവും സാധ്യമാകും.
റോഡിന്റെ പൂർത്തീകരണത്തോടെ മുണ്ടയ്‌ക്കൽ പാലംമുതൽ തെക്കുഭാഗത്തേക്ക് ബേക്കറിപാലം കടന്ന് ആയിരവേലി പാലംവരെ 2.4 കിലോമീറ്റർ മൂന്ന് മീറ്റർ വീതിയിൽ കരമാർഗം യാത്രാസൗകര്യം ഒരുങ്ങും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത മിനിൽകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ സബിത മനു, കെ എ പ്രമോദ്, നോബിൻ പി ജോൺ, സിപിഐ മണ്ഡലം കമ്മിറ്റി അംഗം പി വി സുനോസ് എന്നിവർ സംസാരിച്ചു. എം എസ് മനോജ്, വക്കച്ചൻ തേവർകാട്, മുൻ പഞ്ചായത്തംഗം രാജീവ് എന്നിവർ പങ്കെടുത്തു.










0 comments