വിരമിക്കൽ ആനുകൂല്യം വിതരണംചെയ-്തു

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ആനുകൂല്യ വിതരണം തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കുട്ടനാട് നിയോജക മണ്ഡലം വിരമിക്കൽ ആനുകൂല്യ വിതരണം തോമസ് കെ തോമസ് എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ അധ്യക്ഷനായി. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് റീജണൽ എക്സിക്യൂട്ടീവ് ബി ആർ കുഞ്ഞച്ചൻ, പഞ്ചായത്ത് അംഗങ്ങളായ പി എസ് ശ്രീകാന്ത്, സി ആർ ആതിര എന്നിവർ സംസാരിച്ചു.










0 comments