റിപ്പബ്ലിക് സദസും ജനപ്രതിനിധികൾക്ക് സ്വീകരണവും

മുതുകുളം വടക്ക് ബാപ്പുജി സ്‌മാരക ഗ്രാമീണ വായനശാല സംഘടിപ്പിച്ച റിപ്പബ്ലിക് സദസ് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് താഹ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
മുതുകുളം വടക്ക് ബാപ്പുജി സ്‌മാരക ഗ്രാമീണ വായനശാല സംഘടിപ്പിച്ച റിപ്പബ്ലിക് സദസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് താഹ ഉദ്ഘാടനംചെയ്‌തു. വായനശാലാ വൈസ്‌പ്രസിഡന്റ് കെ ജി ശ്രീകണ്ഠൻ അധ്യക്ഷനായി. പ്രസിഡന്റ് പി സി അനിൽകുമാർ വിഷയം അവതരിപ്പിച്ചു. കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് സനൽകുമാർ ഏവൂരേത്ത്, ജീവകാരുണ്യ പ്രവര്‍ത്തകൻ അയ്യപ്പൻ കൈപ്പള്ളിൽ എന്നിവരെ ആദരിച്ചു. തദ്ദേശസ്ഥാപന ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് സ്വീകരണംനല്‍കി. ക്വിസ്‌മത്സര വിജയികൾക്ക് സമ്മാനവിതരണവും അയ്യപ്പൻ കൈപ്പള്ളിൽ നല്‍കിയ പുസ്‌തകങ്ങൾ ഏറ്റുവാങ്ങലും നടന്നു. ജില്ലാ പഞ്ചായത്തംഗം ബബിത ജയൻ, പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽ, ബ്ലോക്ക് പഞ്ചായത്തംഗം ഗീത ശ്രീജി, ആർ സതീഷ്-കുമാർ, സൗമ്യ ശ്യാം, ശശികല, കെ വിജയകുമാർ, തോമസ് വർഗീസ്, കെ അജയകുമാർ, കെ ഉണ്ണികൃഷ്‌ണൻ എന്നിവർ സംസാരിച്ചു.










0 comments