ലേബർ കോഡുകൾ പിൻവലിക്കുക: കെഎൻടിഇഒ

കേരള നോൺ ടീച്ചിങ് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ കൗൺസിൽ യോഗം ജില്ലാ പ്രസിഡന്റ് ടി ജെ അജിത്ത് ഉദ്ഘാടനംചെയ്യുന്നു
കായംകുളം
തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ ഉടൻ പിൻവലിക്കണമെന്നും കേരളത്തിലെ സർക്കാർ എയ്ഡഡ് കോളേജുകളിൽ പത്താം ക്ലാസ് പാസായവരെ അറ്റൻഡർ ടെസ്‌റ്റിൽനിന്ന് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കേരള നോൺ ടീച്ചിങ് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. എംഎസ്എം കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം ജില്ലാ പ്രസിഡന്റ് ടി ജെ അജിത്ത് ഉദ്ഘാടനംചെയ്‌തു. ജില്ലാ വൈസ്‌പ്രസിഡന്റ് സന്തോഷ്‌കുമാർ അധ്യക്ഷനായി. മുൻ സംസ്ഥാന കമ്മിറ്റി അംഗം സി കെ ഹരിരാജ് (സൂപ്രണ്ട്, എംഎസ്എം കോളേജ് – കായംകുളം), പി ജയചന്ദ്രൻ(ഹെഡ് ക്ലർക്ക്, എസ്ഡി കോളേജ് – ആലപ്പുഴ) എന്നിവർക്ക് യാത്രയയപ്പും അനുമോദനവും നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി എ എം ജുനൈദ്, സി കെ ഹരിരാജ്, രാജീവ് ഷേണായി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ് ശ്രീകാന്ത് (പ്രസിഡന്റ്), സിബി ജോർജ്, ആർ ബാബു (വൈസ്‌പ്രസിഡന്റുമാർ), ജി മുരുകേഷ്‌കുമാർ (സെക്രട്ടറി), എസ് ശാരു, സന്തോഷ്‌കുമാർ ( ജോയിന്റ് സെക്രട്ടറി), ഫെലിക്‌സ് സാലു ജോർജ് (ട്രഷറർ).










0 comments