ad
Deshabhimani

വായന വാരാചരണം ഉദ്ഘാടനം ഇന്ന്

inauguration

ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽപി സ്കൂളിൽ വായനാവാരാഘോഷത്തെ സ്വാഗതം ചെയ്ത് സാഹിത്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച "വായനാമൃതം’ പരിപാടി

വെബ് ഡെസ്ക്

Published on Jun 19, 2026, 02:17 AM | 1 min read

കഞ്ഞിക്കുഴി

ചേർത്തല ശ്രീനാരായണ കോളേജിൽ മലയാളവിഭാഗവും കോളേജ് ലൈബ്രറിയും ചേർന്ന് വായനവാരാചരണം സംഘടിപ്പിക്കും. വെള്ളി പകൽ 10.30ന് ഗുരുവരം സുവർണജൂബിലി ഹാളിൽ കവി എസ് രാഹുൽ ഉദ്ഘാടനംചെയ്യും. ഉച്ചയ്‌ക്കുശേഷം നടക്കുന്ന സെമിനാറിൽ മൂന്നാംവർഷ മലയാളം ബിരുദ വിദ്യാർഥിനി പി എസ് ശിവപ്രിയ പ്രബന്ധം അവതരിപ്പിക്കും. ഭാഷാ സാഹിത്യമത്സരങ്ങൾ, പുസ്‌തക ചർച്ചകൾ എന്നിവ നടക്കും. ആലപ്പുഴ ഗവ. യുപി സ്‌കൂൾ പൂന്തോപ്പിൽ ഭാഗത്തില്‍ വായനദിനത്തിൽ തലമുറകളുടെ സംഗമമൊരുക്കും. ടോക്കിങ് പാർലർ സംസ്ഥാന കോ–ഓർഡിനേറ്റർ ചന്ദ്രദാസ് കേശവപിള്ള ഉദ്ഘാടനംചെയ്യും. സ്‌കൂൾ പ്രഥമാധ്യാപിക ട്രീസ ജെ നെറ്റോ അധ്യക്ഷയാകും. ഗവ. മുഹമ്മദൻസ് എൽപി സ്കൂളിൽ വായന വാരാഘോഷത്തെ സ്വാഗതം ചെയ്ത്‌ മാതൃകാ വായന ‘വായനാമൃതം' സംഘടിപ്പിച്ചു. സാഹിത്യ ക്ലബ്ബിന്റെയും കുട്ടികളുടെ അമ്മമാരുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി പ്രധാനാധ്യാപിക സി സേതുലക്ഷ്മി ഉദ്‌ഘാടനംചെയ്‌തു. അധ്യാപകരായ കെ കെ ഉല്ലാസ്, ലെറ്റീഷ്യ അലക്സ്, സോനാ തോമസ്, കെ ഒ ബുഷ്റ, എച്ച് ഷൈനി , മാർട്ടിൻ പ്രിൻസ്, എൻ എസ് നീലിമ എന്നിവർ സംസാരിച്ചു. അമ്മമാരായ എം സുഹിന, കെ ജുബിന, എസ് റഹ്മത്ത്എന്നിവർ വിജയികളായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home