ad
Deshabhimani

പെരുമ്പാമ്പിനെ പിടികൂടി

py
വെബ് ഡെസ്ക്

Published on May 27, 2026, 02:21 AM | 1 min read

ആലപ്പുഴ

നഗരത്തിൽ അമ്പലപ്പുഴ താലൂക്ക്‌ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ്‌ പരിസരത്തുനിന്ന്‌ പെരുമ്പാമ്പിനെ പിടികൂടി. ചൊവ്വ പകൽ 10.30നാണ്‌ ആലപ്പുഴ ഡെപ്യൂട്ടി റേഞ്ച്‌ ഫോറസ്‌റ്റ്‌ ഓഫീസർ ജോസ്‌മോന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്‌റ്റ്‌ ഓഫീസർ ആർ ബൈജു, ആന്റണി എന്നിവർ ചേർന്ന്‌ പെരുമ്പാമ്പിനെ പിടികൂടിയത്‌. ഓഫീസിന്‌ മുന്നിലെ വലയിൽ തലഭാഗം ഉടക്കിയിരിക്കുകയായിരുന്നു പാമ്പ്‌. തുടർന്ന്‌ കത്രികകൊണ്ട്‌ വലയുടെ കണ്ണികൾ വെട്ടി വേർപെടുത്തിയാണ്‌ പാമ്പിനെ പിടികൂടിയത്‌. 
 അഞ്ചുമുതൽ എട്ട്‌ കിലോ വരെ ഭാരം തോന്നിക്കുന്ന ചെറിയ പെരുമ്പാമ്പാണ്‌. കഴിഞ്ഞ ദിവസങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. 40 മുതൽ 44 വരെ കിലോ ഭാരമുള്ള പാമ്പിനെ കഴിഞ്ഞ ദിവസം പിടികൂടിയതായി ഓഫീസർ പറഞ്ഞു. ജനുവരിയിൽ ശവക്കോട്ട പാലത്തിനടുത്തുള്ള കനാലിൽനിന്ന്‌ ഒരേസമയം നാല്‌ പെരുമ്പാമ്പുകളെ പിടിച്ചിരുന്നു. ഇതേ കനാലുമായി ബന്ധപ്പെട്ടയിടങ്ങളിൽനിന്നുതന്നെയാണ്‌ തുടർച്ചയായി പാമ്പുകളെ കണ്ടെത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home