ad
Deshabhimani

പൾസ് തെറാപ്പി ക്യാമ്പ്

camp
വെബ് ഡെസ്ക്

Published on May 17, 2026, 02:09 AM | 1 min read

ആര്യാട്

തെക്കനാര്യാട് ശ്രീ നാരായണ പ്രാർഥനാസമിതിയും ഐക്യഭാരതം വായനശാല ആൻഡ് ഗ്രന്ഥശാലയും കമ്പാനിയോസ് പൾസ് തെറാപ്പിയുമായി ചേർന്ന് പൾസ് തെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. ഷീനാ സനൽകുമാർ ഉദ്ഘാടനംചെയ്തു. ഐക്യഭാരതം ഗ്രന്ഥശാല പ്രസിഡന്റ്‌ സി കെ സുകുമാര പണിക്കർ അധ്യക്ഷനായി. കമ്പാനിയോസ്‌ കോ ഓർഡിനേറ്റർമാരായ യു കെ സോമൻ, മനു ആലപ്പുഴ എന്നിവർ ബോധവൽക്കരണ ക്ലാസ് നയിച്ചു. പഞ്ചായത്ത് അംഗങ്ങളായ ദീപ്തി സന്തോഷ്, റോബിൻ സെബാസ്റ്റ്യൻ, പ്രാർഥന സമിതി ഭാരവാഹികളായ എൻ ഹരിലാൽ, കെ പി മോഹൻദാസ്, എം എസ് ബാബു എന്നിവർ സംസാരിച്ചു. ക്യാമ്പ് 30വരെ തുടരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home