കായംകുളത്തും പ്രതിഷേധം

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് കായംകുളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യോഗം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു
കായംകുളം
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് കായംകുളം മണ്ഡലം കമ്മിറ്റി പ്രകടനവും യോഗവും സംഘടിപ്പിച്ചു. പാർക്ക് മൈതാനിയിൽ നടന്ന യോഗം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനംചെയ-്തു. എൽഡിഎഫ് മണ്ഡലം കൺവീനർ അഡ്വ. എ ഷാജഹാൻ അധ്യക്ഷനായി. നേതാക്കളായ കെ എച്ച് ബാബുജാൻ, എ മഹേന്ദ്രൻ, പി ഗാനകുമാർ, ബി അബിൻഷാ, കോശി അലക-്സ്, കെ ജി സന്തോഷ്, എൻ ശ്രീകുമാർ, എ എസ് സുനിൽ, ജോസഫ് ജോൺ, ഐ ഷിഹാബുദീൻ, സജീവ് പുല്ലുകുളങ്ങര, സക്കീർ മല്ലഞ്ചേരി, കെ മോഹനൻ, ഡോ. സജു എടക്കാട്, ഷരീഫ്, ജയറാം, താജുദീൻ എന്നിവർ സംസാരിച്ചു.










0 comments