ad
Deshabhimani

നാടെങ്ങും പ്രതിഷേധാഗ്നി

protests

ഛത്തീസ്ഗഡിൽ തടവിലാക്കപ്പെട്ട കന്യാസ‍്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കുട്ടനാട് ഏരിയ കമ്മിറ്റി 
രാമങ്കരി ജങ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

വെബ് ഡെസ്ക്

Published on Aug 02, 2025, 12:20 AM | 1 min read

മങ്കൊമ്പ്

ഛത്തീസ്ഗഡിൽ അകാരണമായി തടവിലാക്കപ്പെട്ട കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കുട്ടനാട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ രാമങ്കരി ജങ്​ഷനിൽ പ്രതിഷേധ പ്രകടനവും, യോഗവും നടത്തി. അസോസിയേഷൻ ഏരിയ സെക്രട്ടറി എം വി പ്രിയ ഉദ്ഘാടനം ചെയ്​തു. എം കൃഷ്ണലത അധ്യക്ഷയായി. ഗീതാകുമാരി സ്വാഗതവും സുശീല ബാബു നന്ദിയും പറഞ്ഞു. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച നടപടിയിൽ പ്രതിഷേധിച്ച് കെസിഎസ്എല്ലിന്റെ ആഭിമുഖ്യത്തിൽ പുളിങ്കുന്ന് ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കെസിഎസ്​എൽ അംഗങ്ങൾ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. പുളിങ്കുന്ന് സെന്റ്​ മേരീസ് ഫൊറോന അസി.വികാരി റവ. ഫാ. ടിബിൻ ഒറ്റാറയ്ക്കൽ, സ്കൂൾ മാനേജർ റവ. സിസ്റ്റർ ജോളി തെരേസ്, പ്രധാനാധ്യാപിക ആശാ സെബാസ്റ്റ്യൻ, ആനിമേറ്റർ സിസ്റ്റർ എലിസബത്ത് മരിയ, കെ സി എസ് എൽ ലീഡർ ഡാനിയ പി ഷാജി എന്നിവർ സംസാരിച്ചു. മാന്നാർ ഛത്തീസ്ഗഡിൽ തടവിലാക്കപ്പെട്ട കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ എം ബുധനൂർ ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധയോഗം ജില്ല സെക്രട്ടറിയറ്റംഗം എ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം രാമകൃഷ്ണൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറിമാരായ സുരേഷ് മത്തായി, എൻ രാജേന്ദ്രൻ, ഏരിയാ കമ്മിറ്റി അംഗം സുരേഷ് കലവറ, പി രാജേഷ്, ബിനുമോൻ, ശിവദാസ്, വി കെ പ്രസന്നൻ, അനീഷ് കുമാർ, പി എസ് മോഹനൻ, ടി കെ പ്രദീപ്, സുപ്രൻ, ശശി, അഭിലാഷ്, അഖിൽ, ലിജോ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home