ad
Deshabhimani

പാചകവാതക വിലവർധനയിൽ പ്രതിഷേധം

cooking gas

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാന്നാർ പോസ്‌റ്റ്‌ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച അടുപ്പുകൂട്ടി 
പ്രതിഷേധസംഗമം ജില്ലാ സെക്രട്ടറി അനിൽ എസ് അമ്പിളി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 09, 2026, 12:36 AM | 1 min read

ആലപ്പുഴ

കേന്ദ്രം അടിച്ചേൽപ്പിച്ച വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലവർധനയിൽ വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചു. ബിഎസ്‌എൻഎൽ ഓഫീസിന്‌ മുൻപിൽ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ വൈസ്‌പ്രസിഡന്റ്‌ ഇ എ സെമീർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്‌ ശരത്ത്, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ടി വി ബൈജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വിജയകുമാർ, മണി മോഹൻ, ജമീല പുരുഷോത്തമൻ, കെ എസ്‌ സലിം, ജില്ലാ ജോയിന്റ് സെക്രട്ടറി വി വേണു എന്നിവർ സംസാരിച്ചു. മാന്നാർ വാണിജ്യ സിലിണ്ടറിന് കുത്തനെ വില വർധിപ്പിച്ച കേന്ദ്രത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്-വിങ്, വനിതാവിങ് യൂണിറ്റ് കമ്മിറ്റികൾ മാന്നാർ പോസ്‌റ്റ്‌ ഓഫീസിന് മുന്നിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. ഏകോപന സമിതി ജില്ലാ സെക്രട്ടറി അനിൽ എസ് അമ്പിളി ഉദ്ഘാടനംചെയതു. യൂത്ത് വിങ് ജില്ലാ വർക്കിങ് പ്രസിഡന്റ്‌ അജ്മൽ ഷാജഹാൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി റഷീദ് പടിപ്പുരയ്‌ക്കൽ, ജമാൽ, സജി കുട്ടപ്പൻ, ടി എസ് ഷെഫീഖ്, ഇന്ദു ശേഖർ, പി ജെ സബറുദ്ദീൻ, സതീഷ് മഹാലക്ഷ്‌മി, ബി കെ റിസ്വി, സാദിഖ് ഹൈടെക്, ഹുസൈൻ, പ്രശാന്ത്കുമാർ, സുജ, സജീന എന്നിവർ സംസാരിച്ചു. ചേർത്തല പാചകവാതകവില വർധിപ്പിച്ചതിനെതിരെ ഓൾ കേരള കാറ്ററീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ചേർത്തല ബിഎസ്എൻഎൽ ഓഫീസിന്‌ മുന്നിൽ ധർണ സംഘടിപ്പിച്ചു. സിലിണ്ടറിൽ റീത്ത്‌ വച്ചായിരുന്നു സമരം. സംസ്ഥാന സെക്രട്ടറി എം കെ ആന്റണി ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ബ്രൈറ്റ് സെബാസ്‌റ്റ്യൻ അധ്യക്ഷനായി. സംസ്ഥാന സമിതി അംഗം പി വി മാത്യു, ജില്ലാ സെക്രട്ടറി എം എ റിജാസ്, ജില്ലാ രക്ഷാധികാരി ബേബിച്ചൻ കോട്ടുപ്പള്ളി, ജോട്ടി ജോസഫ്, ജോബിൻ ജോസഫ്, സണ്ണി മാടവന എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home