ad
Deshabhimani

സ്വകാര്യ ബസ് ഡ്രൈവർക്ക് മർദനം; ദമ്പതികൾക്കെതിരെ പരാതി

bus driver

ഹരിപ്പാട് -– മാവേലിക്കര റൂട്ടിലോടുന്ന കടുകോയിക്കൽ ബസ് ഡ്രൈവർ 
ബേബി ചാക്കോയെ ദമ്പതികൾ ആക്രമിക്കുന്നു

വെബ് ഡെസ്ക്

Published on May 13, 2026, 01:57 AM | 1 min read

കാർത്തികപ്പള്ളി ​

ഹരിപ്പാട് -– മാവേലിക്കര റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവവെ ബസ്‌ തടഞ്ഞ്‌ നിർത്തി ദമ്പതികൾ അക്രമിച്ചു. മർദനത്തിൽ മൂക്കിന് പരിക്കേറ്റ കടുകോയിക്കൽ ബസിലെ ഡ്രൈവർ ബേബി ചാക്കോയെ (51) ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​ചൊവ്വ പകൽ രണ്ടോടെ മൈത്രി ജങ്‌ഷന് സമീപം ദമ്പതികൾ സഞ്ചരിച്ച ബൈക്ക് അശ്രദ്ധമായി ബസിന് മുന്നിലേക്ക് വെട്ടിച്ചുകയറ്റിയത് ഡ്രൈവർ ചോദ്യംചെയ്‌തു. ഇതിൽ പ്രകോപിതരായ ദമ്പതികൾ മുട്ടംകുളത്തിന് സമീപം ബൈക്ക് ബസിന് കുറുകെവച്ച് തടഞ്ഞു. ഡ്രൈവിങ്‌ സീറ്റിലിരുന്ന ബേബി ചാക്കോയെ പുറത്തേക്ക് വലിച്ചിറക്കി കൈയിലുണ്ടായിരുന്ന ഹെൽമറ്റുകൾ ഉപയോഗിച്ച് മർദിക്കുകയായിരുന്നു. ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റ്‌ ഡ്രൈവറുടെ മൂക്കിന് പരിക്കേറ്റു. സംഭവത്തെത്തുടർന്ന് ബസിലെ യാത്രക്കാരെ മറ്റൊരു വാഹനത്തിൽ കയറ്റിവിട്ടു. ഡ്രൈവർ കരീലക്കുളങ്ങര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്‌. ആക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home