ad
Deshabhimani

പേവിഷബാധയ്‌ക്കെതിരെ പത്തിയൂരിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു

dog

തെരുവ് നായയുടെ അക്രമം ഉണ്ടായ പത്തിയൂർ പഞ്ചായത്ത് പതിനേഴാം വാർഡിൽ തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ എടുക്കുന്നു

വെബ് ഡെസ്ക്

Published on Jun 05, 2026, 12:32 AM | 1 min read

കായംകുളം

​പത്തിയൂർ പഞ്ചായത്ത് 17–ാം വാർഡിൽ കണ്ണമ്പള്ളി ഭാഗത്ത് വീടിന്‌ സമീപം നിന്ന അമ്മൂമ്മയെയും നാലുമാസം പ്രായമായ ചെറുമകനെയും തെരുവുനായ കടിച്ച സാഹചര്യത്തിൽ പത്തിയൂർ പഞ്ചായത്തിൽ പേവിഷബാധയ്‌ക്കെതിരെ ഊർജിത പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. തെരുവുനായയുടെ അക്രമം ഉണ്ടായ 17–ാം വാർഡിൽ തെരുവുനായ്‌ക്കൾക്ക് വാക്‌സിനേഷൻ ആരംഭിച്ചു. പത്തിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പുംചേർന്നാണ്‌ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. വൈസ്‌പ്രസിഡന്റ്‌ സുലേഖ, പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ജി ഹരികുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് ടി അഖിൽ, പഞ്ചായത്ത് അംഗം സംഗീത, ഹെൽത്ത് ഇൻസ്‌പെക്‌ടർ ആർ രമേശ്, വെറ്ററിനറി ഡോക്‌ടർ ലക്ഷമി എന്നിവർ പങ്കെടുത്തു. തുടർദിവസങ്ങളിലും തെരുവുനായ്‌ക്കൾക്ക് പ്രതിരോധ കുത്തിവയ്‌പ്‌ നടത്തും. തെരുവുനായ്‌ക്കളുടെ ശല്യം നിയന്ത്രിക്കാൻ അനധികൃത ഇറച്ചി വിൽപ്പനകേന്ദ്രങ്ങൾക്കും, റോഡുകളിലും മറ്റും മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കുമെതിരെ നടപടി സ്വീകരിക്കും. പ്രധാന കേന്ദ്രങ്ങളിൽ ക്യാമറകളും സ്ഥാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home