വിവാഹപൂർവ കൗൺസലിങ് ആരംഭിച്ചു

എസ്എൻഡിപി യോഗം ചാരുംമൂട് യൂണിയൻ സംഘടിപ്പിച്ച 14–-ാമത് ദ്വിദിന വിവാഹപൂർവ കൗൺസലിങ് കോഴ്സ് യൂണിയൻ ചെയർമാൻ എ വി ആനന്ദരാജ് ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
എസ്എൻഡിപി യോഗം ചാരുംമൂട് യൂണിയൻ സംഘടിപ്പിച്ച 14–-ാമത് ദ്വിദിന വിവാഹപൂർവ കൗൺസലിങ് കോഴ്സ് 27–ാം നമ്പർ പേരൂർ കാരാഴ-്‌മ ശാഖായോഗ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. മൂവാറ്റുപുഴ വിദ്യാ കൗൺസലിങ് സെന്ററിലെ പരിശീലകർ നേതൃത്വം നൽകുന്ന ക്യാമ്പ് ഞായർ വൈകിട്ട് സമാപിക്കും. അഡ്വ. വിൻസെന്റ് ജോസഫ്, പ്രായിപ്ര ദമനൻ, ഡോ. സുരേഷ-്‌കുമാർ, ബിന്ദു മേനോൻ, വിദ്യ തുടങ്ങിയവർ ക്ലാസുകൾ നയിക്കും. ചാരുംമൂട് യൂണിയൻ ചെയർമാൻ ഡോ.എ വി ആനന്ദരാജ് ഉദ്ഘാടനംചെയ-്‌തു. കൺവീനർ ഗോപൻ ആഞ്ഞിലിപ്ര അധ്യക്ഷനായി. വൈസ-്‌ചെയർപേഴ്സൺ രേഖാസുരേഷ്, അഡ്ഹോക് കമ്മിറ്റിയംഗങ്ങളായ ശശി സ്റ്റീൽലാൻഡ്, ടി എസ് അശോകൻ, ഷിബു കൊട്ടക്കാട്ടുശേരി,വിഷ-്‌ണു ചാരുംമൂട്, യൂത്തുമൂവ്മെന്റ് യൂണിയൻ കൺവീനർ മഹേഷ് വെട്ടിക്കോട്, വനിതാസംഘം കൺവീനർ ഷീലാ സോമൻ, ചാരുംമൂട് മേഖലാ ചെയർമാൻ പീയൂഷ് ചാരുംമൂട്, സോമനാഥൻ ഇലിപ്പക്കുളം,സീനാ ഷാജഹാൻ, ഭാമിനി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഞായർ രാവിലെ 9.30 മുതൽ ക്ലാസുകൾ ആരംഭിക്കും. വൈകുന്നേരം 4.30ന് സർട്ടിഫിക്കറ്റ് വിതരണം യൂണിയൻ കൺവീനർ ഗോപൻ ആഞ്ഞിലിപ്ര നടത്തും. വൈസ് ചെയർപേഴ്സൺ രേഖാ സുരേഷ് അധ്യക്ഷയാകും.










0 comments