പ്രവാസിസംഘം ഏരിയ സമ്മേളനം

കേരള പ്രവാസിസംഘം ചാരുംമൂട് ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി കെ എൻ മോഹൻകുമാർ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
കേരള പ്രവാസിസംഘം ചാരുംമൂട് ഏരിയ സമ്മേളനം താമരക്കുളത്ത് ജില്ലാ സെക്രട്ടറി കെ എൻ മോഹൻകുമാർ ഉദ്ഘാടനംചെയ-്‌തു. ഏരിയ പ്രസിഡന്റ് ആർ സത്യവർമ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി ടി മഹേന്ദ്രൻ സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി സന്തോഷ് നിവേദ്യം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ ഷാജി അറഫ, ജില്ലാ വൈസ-്‌പ്രസിഡന്റ് ഹാഷിം അരീപ്പുറത്ത്, ജില്ലാ ജോയിന്റ് സെക്രട്ടറി ജെ സലീം, ജില്ലാ കമ്മിറ്റിയംഗങ്ങളായ എസ് ശ്രീകുമാർ, മിനി ഷാജഹാൻ, അനൂപ് മാത്യു പോൾ, ഷംസുദീൻ കുഞ്ഞ് നെടിയവിളയിൽ എന്നിവർ സംസാരിച്ചു.









0 comments