രാജാരവിവർമ കോളേജിൽ തസ്‌തികകൾ അനുവദിക്കണം

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മാവേലിക്കര ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ആർ മനോരഞ്‌ജൻ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
രാജ രവിവർമ ഫൈൻ ആർട്സ് കോളേജ് അപ്ലൈഡ് ആർട്സ് വിഭാഗത്തിൽ പ്രൊഫസർ തസ്‌തികകളും ലൈബ്രേറിയൻ തസ്‌തികയും അനുവദിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മാവേലിക്കര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം ആർ മനോരഞ്‌ജൻ ഉദ്ഘാടനംചെയ്‌തു. ടെസി എബ്രഹാം അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ജെ പ്രശാന്ത് ബാബു, സെക്രട്ടറിയറ്റ് അംഗം ബി അനീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടെസി എബ്രഹാം (പ്രസിഡന്റ്), ടി വി ജയൻ (സെക്രട്ടറി), എസ് പ്രശാന്ത് (ട്രഷറർ), ഒ സിന്ധു (വനിത കൺവീനർ).










0 comments