ad
Deshabhimani

തെരുവുനായ വിരൽ കടിച്ചുമുറിച്ച 
കുഞ്ഞിന്‌ പ്ലാസ്‌റ്റിക് സർജറി

തെരുവ് നായയുടെ കടിയേറ്റ ശിവാംശിത്ത്‌

തെരുവ് നായയുടെ കടിയേറ്റ ശിവാംശിത്ത്‌

വെബ് ഡെസ്ക്

Published on Feb 25, 2026, 02:14 AM | 1 min read

ഹരിപ്പാട്

വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ടിരിക്കെ തെരുവുനായയുടെ കടിയേറ്റ് കൈവിരൽ മുറിഞ്ഞ മൂന്ന്‌ വയസുകാരന്‌ പ്ലാസ്‌റ്റിക് സർജറി ചെയ്യും. ഹരിപ്പാട് പിലാപ്പുഴ നന്ദനത്തിൽ ജിതേഷ് – രേവതി ദമ്പതികളുടെ മകൻ ശിവാംശിത്തിന്റെ വലതുകൈയിലെ ചെറുവിരലിന്റെ അഗ്രഭാഗമാണ്‌ നായ കടിച്ചുമുറിച്ചത്‌. തിങ്കൾ ഉച്ചയ്‌ക്ക്‌ അമ്മയുടെ വീട്ടുമുറ്റത്ത്‌ നിൽക്കുന്പോഴാണ്‌ നായ കടിച്ചത്‌. നാരകത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോൾ വിരലിന്റെ അഗ്രം അരയിഞ്ചോളം മുറിഞ്ഞതായി കണ്ടെത്തി. ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച്‌ പേവിഷ പ്രതിരോധ കുത്തിവയ്‌പ്പ്‌ നൽകി. 48 മണിക്കൂർ നിരീക്ഷണശേഷം വിദഗ്ധചികിത്സയ്‌ക്കായി കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും രക്ഷിതാക്കൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home