ജപ്പാൻ പൈപ്പ് പൊട്ടി; 8 പഞ്ചായത്തുകളിൽ ജല വിതരണം മുടങ്ങി

തുറവൂർ
ദേശീയപാതയിൽ ഉയരപ്പാതയുടെ അപ്രോച്ച് റോഡിന് സമീപം ജപ്പാൻ ശുദ്ധജല പൈപ്പ് വീണ്ടും പൊട്ടി. മാക്കേക്കടവ് ശുദ്ധജല ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് പട്ടണക്കാട്, കടക്കരപ്പള്ളി, വയലാർ എന്നീ പഞ്ചായത്തുകളിലേക്കു പോകുന്ന 450 എംഎം വ്യാസമുള്ള ജിആർപി(ഗ്ലാസ് റി ഇൻഫോഴ്‌സിഡ് പ്ലാസ്റ്റിക്) പൈപ്പാണ് പൈലിങ്ങിനായി കുഴിയെടുത്തപ്പോൾ പൊട്ടിയത്.ഇതോടെ എട്ടു പഞ്ചായത്തിലേക്കുള്ള ശുദ്ധജല വിതരണം തടസപ്പെടും. ഉയരപ്പാതയുടെ ഭാഗമായി തുറവൂർ ജങ്‌ഷനിൽ നിന്ന് തെക്ക്‌ഭാഗത്തേക്കുള്ള തൂണുകൾ നിർമിക്കുന്നതിനായി പൈലിങ് ജോലി നടന്നുവരികയാണ്. ഇതിനായി കുഴിയെടുത്തപ്പോഴാണ് പൈപ്പ് പൊട്ടിയത്. ദേശീയപാത നിർമാണം നടക്കുന്ന അരൂർ മുതൽ ചേർത്തല ഒറ്റപ്പുന്നവരെയുള്ള ഭാഗത്ത് ഒരുമാസത്തിനകം പത്തിലേറെ തവണയാണ് പൈപ്പ് പൊട്ടിയിട്ടുളളത്. വാൽവ് അടച്ചതിനു ശേഷം പൈപ്പിലെ വെള്ളം പമ്പ് ചെയ്‌തു നീക്കിയതിനു ശേഷം രാത്രിയോടെ അറ്റകുറ്റപ്പണി തുടങ്ങിയിട്ടുണ്ട്.









0 comments