ad
Deshabhimani

ഫോട്ടോഗ്രാഫേഴ്സ് അസോ. മേഖലാ സമ്മേളനം

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചേർത്തല മേഖലാ സമ്മേളനം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചേർത്തല മേഖലാ സമ്മേളനം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 22, 2025, 12:20 AM | 1 min read

കഞ്ഞിക്കുഴി

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചേർത്തല മേഖലാ സമ്മേളനം പി പി ചിത്തരഞ്‌ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ് പി സുധീഷ് അധ്യക്ഷനായി. സംസ്ഥാന ക്ഷേമ പദ്ധതി ചെയർമാൻ ബി ആർ സുദർശനൻ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം മാരാരിക്കുളം സ്‌റ്റേഷൻ എസ്എച്ച്ഒ എ വി ബിജു ഉദ്ഘാടനംചെയ്‌തു. മുതിർന്ന ഫോട്ടോഗ്രാഫർമാരെയും എസ്എസ്എൽസി, പ്ലസ്ടു ഉന്നതവിജയം നേടിയ കുട്ടികളെയും അനുമോദിച്ചു. പ്രതിനിധിസമ്മേളനം ജില്ലാ പ്രസിഡന്റ് എസ് മോഹനൻപിള്ള ഉദ്ഘാടനംചെയ്‌തു. സെക്രട്ടറി അനിൽ ഫോക്കസ്, ഫോട്ടോ ക്ലബ്‌ കോ–ഓർഡിനേറ്റർ പി ബൈജു, സംസ്ഥാന കമ്മിറ്റി അംഗം ഹരീഷ് കൈരളി, ജില്ലാ ജോയിന്റ്‌ സെക്രട്ടറി ബെയ്‌ലി ജോർജ്, ജില്ലാ ക്ഷേമപദ്ധതി കൺവീനർ ഗോപിനാഥപ്പണിക്കർ, ചെയർമാൻ അജി, മേഖലാ ട്രഷറർ ഗോപകുമാർ, ജോയിന്റ്‌ സെക്രട്ടറി എസ് ഹരിദാസ്, വൈസ്‌പ്രസിഡന്റ് അജിത്ത് മൈത്രയൻ, സ്‌പോർട്സ് കോ–ഓർഡിനേറ്റർ കെ സജുമോൻ, പിആർഒ സായി വൈശാഖ്, ആർ രതീഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home